പ്രതികളെ മോചിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണമെന്ന് നിയമമുണ്ടെന്ന് ബര്‍ഖ ദത്ത് പറഞ്ഞപ്പോള്‍ പ്രതികളെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നും അതേക്കുറിച്ചെല്ലാം തനിക്ക് വ്യക്തമായ അറിവുണ്ടെന്നുമായിരുന്നു അഭിഭാഷകന്‍ പറഞ്ഞത്
ഈ ഓഗസ്റ്റ് 15-ന് കഴിഞ്ഞ ഇരുപതുവര്‍ഷമായി ഞാന്‍ അനുഭവിച്ചുവരുന്ന ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ കുടുംബവും ജീവിതവും തകര്‍ത്ത, മൂന്നുവയസുമാത്രമുളള കുഞ്ഞിനെ കൊന്ന 11 പ്രതികളെയും സര്‍ക്കാര്‍ വെറുതെ വിട്ടു എന്ന വാര്‍ത്ത കേട്ടത് ഒരു മരവിപ്പോടെയായിരുന്നു.